ചേരപ്പള്ളി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാഞ്ഞിരംമൂട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് പഴയ തെരുവ് എൽ.പി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും നോട്ടുബുക്കുകൾ വിതരണം ചെയ്തു.കോൺഗ്രസ് ആര്യനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പുളിമൂട്ടിൽ രാജീവൻ നോട്ടുബുക്കുകൾ പി.ടി.എ കമ്മിറ്റിക്ക് കൈമാറി.മുൻ മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രൻ, യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡന്റ് രാഹുൽ, കാഞ്ഞിരംമൂട് വാർഡ് പ്രസിഡന്റ് നസീം,ബൂത്ത് പ്രസിഡന്റ് ഷമീർ, കോൺഗ്രസിന്റെ സമുന്നത നേതാക്കൾ എന്നിവർ പങ്കെടുത്തു.