തിരുവനന്തപുരം : കവടിയാർ ബാംബിനോ ഇന്റർനാഷണൽ മോന്റെസോറി സ്കൂളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ സഫാരി സമാപിച്ചു.45 ദിവസം നടന്ന ഈ അവധിക്കാല പഠന ക്ലാസുകൾ ശ്രദ്ധേയവും കുട്ടികൾക്ക് വിജ്ഞാനപ്രദവുമായി.പ്രിൻസിപ്പൽ ബീഗം ബുഷ്റയുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ നടന്നത്.നാടകാഭിനയം,യോഗ,എയ്റോബിക്സ്,പത്ര വായന,സംഗീത പഠനം,കമ്മ്യൂണിക്കേഷൻ,ഡാൻസ്,സംഗീതോപകരണ പഠനം,ചിത്രരചന,കളിമൺ കൊണ്ടുള്ള കളിപ്പാട്ട നിർമാണം,നാടൻകളികൾ,കരകൗശല പഠനം തുടങ്ങിയവയാണ് സംഘടിപ്പിച്ചത്.സതീഷ് പി.കുറുപ്പ്,ഹിമ,ജെയ്സൺ,പൂർണ്ണിമ, ആര്യ തുടങ്ങിയവർ ക്ലാസുകളെടുത്തു.