ചേരപ്പള്ളി : ആര്യനാട് ഗവ. എൽ.പി സ്കൂളിലെ പ്രവേശനോത്സവം ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പി.ചന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.എൽ.എസ്.എസ്. സ്കോളർഷിപ്പ് വിജയികൾക്ക് ബ്ളോക്ക് മെമ്പർ കെ. ഹരിസുതൻ സമ്മാനങ്ങൾ വിതരണം ചെയ്തു.ഹെഡ് മിസ്ട്രസ് കുമാരി ബിന്ദു,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മോളി,വാർഡ് മെമ്പർ ശ്രീജ,സ്റ്റാഫ് സെക്രട്ടറി പ്രഭ എന്നിവർ സംസാരിച്ചു.

പറണ്ടോട് ഗവ. എൽ.പി. സ്കൂൾ പ്രവേശനോത്സവം ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുള്ളങ്കല്ല് അനീഷ്, പഞ്ചായത്ത് മെമ്പർ കെ.കെ.രതീഷ്,സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി,ഷിബു,ഷാജി എന്നിവർ പങ്കെടുത്തു.