
തിരുവനന്തപുരം: പൂജപ്പുര ജില്ലാ ജയിലിൽ പുതുതായി വാങ്ങിയ ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ഡി.ഐ.ജി നിർമ്മലാനന്ദൻ നായർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ഡി.സത്യരാജ്,കെ.ജെ.ഇ.ഒ.എ സംസ്ഥാന ട്രഷറർ ഇസിദോർ ജോയ്,കെ.ജെ.എസ്.ഒ.എ മേഖല സെക്രട്ടറി പ്രദീപ് പി.ആർ,ജില്ലാ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്,വെൽഫെയർ ഇൻചാർജ് ഡി.ആർ അജയകുമാർ എന്നിവർ സംസാരിച്ചു.നേമം എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നാണ് ആംബുലൻസ് വാങ്ങി നൽകിയത്.