
തിരുവനന്തപുരം:അമ്പൂരി അഗസ്‌ത്യ ഏകാദ്ധ്യാപക വിദ്യാലയത്തെ സംബന്ധിച്ച സമൂഹമാദ്ധ്യമ വാർത്തകൾ വാസ്‌തവവിരുദ്ധമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഏകാദ്ധ്യാപക വിദ്യാലയത്തിൽ ജോലിസ്ഥിരപ്പെടുത്താനായി കണ്ടിജന്റ് വിഭാഗത്തിലേയ്‌ക്ക് നിയമിക്കുന്ന സർക്കാർ ഉത്തരവിലൂടെ അദ്ധ്യാപികയ്‌ക്ക് തൂപ്പുകാരിയായി ജോലിമാറ്രം സംഭവിച്ചത് ഏറെ വിവാദമായിരുന്നു.
അമ്പൂരി കുന്നത്തുമല അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തിൽ പ്രൈമറി വിഭാഗത്തിൽ ഏഴ് വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഈ വിദ്യാർത്ഥികളെ പുരളിമല ട്രൈബൽ എൽ.പി.എസ്, സെന്റ് ജോർജ് എൽ.പി.എസ് അമ്പൂരി എന്നീ സ്‌കൂളുകളിലേക്ക് മാറ്റി. ഈ സ്‌കൂളിൽ 18,500 രൂപ ഓണറേറിയത്തിൽ വിദ്യാവോളണ്ടിയർ ആയി സേവനം അനുഷ്‌ഠിച്ച കെ.ആർ ഉഷാകുമാരിയെ യോഗ്യതയുടെയും അവരുടെ സമ്മതത്തോടെയും പേരൂർക്കട പി.എസ്.എൻ.എം ഹയർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പാർടൈം കണ്ടിജന്റ് മീനിയൽ ആയി നിയമനം നൽകുകയായിരുന്നു.
അദ്ധ്യാപികയ്‌ക്ക് സ്ഥിരജോലിയും തൊഴിൽ സുരക്ഷിതത്വും ഉറപ്പുവരുത്താനാണിത്. വിദ്യാ വോളന്റിയർമാർക്ക് ഏകാദ്ധ്യാപകരായി തുടരാണ് താത്പര്യമെങ്കിൽ നിലവിൽ നൽകിയ സമ്മതപത്രം
പിൻവലിച്ച് അദ്ധ്യാപകരായി തുടരാമെന്നും മന്ത്രി പറഞ്ഞു.