d

തിരുവനന്തപുരം:കമ്മ്യൂണിറ്റി റേഡിയോ അസോസിയേഷൻ കേരള ചാപ്റ്റർ രൂപീകരണ ആലോചന യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം ഡി.സി കോളേജ് കാമ്പസിൽ റേഡിയോ ഡി.സി 90.4 എഫ്.എമ്മാണ് പരിപാടി സംഘടിപ്പിച്ചത്.കേരളത്തിലെ 14 കമ്മ്യൂണിറ്റി റേഡിയോ പ്രതിനിധികൾ പങ്കെടുത്തു.ഡി.സി ബുക്സ് സാരഥി രവി ഡി.സി അദ്ധ്യക്ഷത വഹിച്ചു.റേഡിയോ ഡി.സി പ്രോഗ്രാം ഹെഡ് സജികുമാർ സ്വാഗതവും ഫാദർ. ഫെർഡിനൻഡ് പീറ്റർ നന്ദിയും പറഞ്ഞു.