തിരുവനന്തപുരം : സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ 63ാമത് സ്ഥാപക ദിനാഘോഷവും സി.എസ്.ഐ സഭയുടെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും എൽ.എം.എസ് കോമ്പൗണ്ടിലുള്ള എം.എം. സി.എസ്.ഐ കത്തീഡ്രൽലിൽ സി.എസ്.ഐ മോഡറേറ്റർ മോസ്റ്റ് എ.ധർമ്മരാജ് റസാലം നിർവഹിച്ചു.സ്‌തോത്ര ആരാധനയിൽ ദക്ഷിണേന്ത്യാ സഭാ ഡെപ്യൂട്ടി മോഡറേറ്റർ ഡോ.രൂബൻ മാർക്ക്,സിനഡ് സെക്രട്ടറി അഡ്വ.സി. ഫെർണാണ്ടസ് രത്തിനരാജ, സിനഡ് ട്രഷറർ പ്രൊഫ. ഡോ. ബി. വിമൽ സുകുമാർ, ബിഷപ്പുമാരായ തീമൊത്തി രവീന്ദർ (കോയമ്പത്തൂർ മഹായിടവക), റൈറ്റ് ഡോ. ഉമ്മൻ ജോർജ് (കൊല്ലം കൊട്ടാരക്കര മഹായിടവക), റൈറ്റർ ഡോ. ഡി. ചന്ദ്രശേഖരൻ (തൃച്ചി തഞ്ചാവൂർ മഹായിടവക), റൈറ്റ് ഡോ. എ.ആർ. ചെല്ലയ്യ (കന്യാകുമാരി മഹായിടവക), റൈറ്റ് വി.എസ്. ഫ്രാൻസിസ് (ഈസ്റ്റ് കേരള മഹായിടവക), റൈറ്റ് ഡോ. മലയിൽ സാബു കോശി (മദ്ധ്യകേരള മഹായിടവക). റൈറ്റ് കൊടിരേഖ പത്മ റാവു (ഡോർണക്കൽ മഹായിടവക), റൈറ്റ് ഡോ. പിയാല ഐസക് വരപ്രസാദ് (റായലസീമ മഹായിടവക) എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.ആഘോഷങ്ങളുടെ ഭാഗമായി ദീപശിഖ സി.എസ്.ഐ മോഡറേറ്റർ മോസ്റ്റ് എ. ധർമ്മരാജ് റസാലം മഹായിടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീണിന് കൈമാറി.