തിരുവനന്തപുരം:കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ ജനറൽ മെഡിസിൻ വിഭാഗം മേധാവിയും പ്രമുഖ സന്ധിരോഗ വിദഗ്ദ്ധനുമായ ഡോ.ജോയ് ഫിലിപ്പിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മാർ ഇവാനിയോസ് കോളേജ് വളപ്പിലെ സെമിത്തേരിയിൽ നടന്നു.രാവിലെ ഏഴിന് മൃതദേഹം മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിനു വച്ചു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു,മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ.ബി.പി. രാജ്മോഹൻ,മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.സാറാ വർഗീസ്,വിവിധ വകുപ്പു മേധാവികൾ എന്നിവർ അന്തിമോപചാരമർപ്പിച്ചു.