തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്ക് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം സിനിമാ നിർമ്മാതാവും പ്രൊഡ്യൂസറും നടനുമായ ദിനേശ് പണിക്കർ ഉദ്ഘാടനം ചെയ്തു. നടനും അവതാരകനുമായ കിഷോർ എൻ.കെ. പ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധരൻ, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ്,​ പി.ടി.എ പ്രസിഡന്റ് രാജേഷ് എസ്.വി,​ എസ്.എം.സി ചെയർമാനായ വിമൽരാജ്, സീനിയർ അസിസ്റ്റന്റായ ഉഷ. എസ് എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് നന്ദി പറഞ്ഞു.