p

തിരുവനന്തപുരം: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ മുന്നൊരുക്കങ്ങൾ സംസ്ഥാനത്തെ പല സ്‌കൂളുകളിലും നടക്കുന്നതിനാൽ 4ന് നി​ശ്ചയി​ച്ച പ്ളസ് വൺ/ ഒന്നാം വർഷ വൊക്കേഷണൽ മാതൃകാ പരീക്ഷകൾ 8ലേക്ക് മാറ്റിയതായി​ ഹയർസെക്കൻഡറി പരീക്ഷാ വിഭാഗം സെക്രട്ടറി അറിയിച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്കോ, സമയത്തിനോ മാറ്റമി​ല്ല. പരീക്ഷ നടക്കുന്ന ഹയർ സെക്കൻഡറി സ്‌കൂളുകളിൽ അന്നേ ദിവസം മറ്റു അക്കാഡമിക് പ്രവർത്തനങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അവയും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കണമെന്നും അറി​യി​പ്പി​ൽ പറഞ്ഞു.