
വർക്കല:ചാവർകോട് സി.എച്ച്. എം.എം കോളജിൽ എം.ബി.എ വിദ്യാർത്ഥികളുടെ കോൺ വൊക്കേഷൻ പാർലമെന്ററി അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജുനാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. മെറ്റ്ക ട്രസ്റ്റ് ചെയർമാൻ സൈനുലാബ്ദീൻ പൂന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ്, മെഡൽ എന്നിവ വിതരണം ചെയ്തു. മെറ്റ്ക ജനറൽ സെക്രട്ടറി എ.ബി.സലിം, ട്രഷറർ എ.ഷിഹാബുദ്ദീൻ, കോളജ് സെക്രട്ടറി അസ്ഹർ എം.റിഫായി, വൈസ് ചെയർമാൻമാരായ പള്ളിപ്പുറം ഷാജഹാൻ, കാസിം അൻസാരി, സെക്രട്ടറി പള്ളിക്കൽ എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ അബ്ദുൽ ഹക്കിം, ബി.എഡ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഫസിലുദ്ദീൻ, എം.എ.എം മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.പ്രബലചന്ദ്രൻ, ഡയറക്ടർ ഡോ.എം. സിറാജുദ്ദീൻ,പ്രിൻസിപ്പൽ ഡോ.എൽ.തുളസീധരൻ,എം.ബി.എ വകുപ്പ് മേധാവി ആർ. റജിന എന്നിവർ പങ്കെടുത്തു.