teaching

തിരുവനന്തപുരം: ശ്രീസ്വാതി തിരുനാൾ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിൽ ഗസ്റ്റ് അദ്ധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരും 10ന് രാവിലെ 11ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകൾ അഭിമുഖത്തിന് ഹാജരാക്കണം.