വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചോളം റോഡുകൾ തകർന്ന് കാൽനടയാത്ര പോലും ദുസ്സഹമായതായി പരാതി. എൽ.പി.എസ്- വിളബ്ഭാഗം റോഡ്, കഴുത്തും മൂട് - വലയന്റ്കുഴി റോഡ്, അരിവാളം - കാക്കകുഴി റോഡ്, കാട്ടുവിള - മാടൻനട റോഡ്, വലയന്റ് കുഴി - അമ്മൻ നട റോഡ്, പഞ്ചായത്ത് ഓഫീസ്- പുളിമുക്ക് റോഡ് തുടങ്ങി നിരവധി റോഡുകളാണ് സഞ്ചാരയോഗ്യമല്ലാതായി തീർന്നത്. റോഡ് നിർമാണത്തിലെ അപാകതകൾ മൂലം മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതും ഇവിടങ്ങളിൽ പതിവാണ്. റോഡ് നവീകരണത്തിന് വെട്ടൂർ ഗ്രാമപഞ്ചായത്ത് ഇടപെടണമെന്ന് ബി.ജെ.പി കർഷകമോർച്ചമണ്ഡലം പ്രസിഡന്റ് വെട്ടൂർ അനിൽ ആവശ്യപ്പെട്ടു.