വെഞ്ഞാറമൂട്:പുല്ലമ്പാറ പഞ്ചായത്തിലെ അറുപത് വയസു കഴിഞ്ഞവരുടെ കൂട്ടായ്‌മയായ അഭയത്തിന്റെ പ്രതിമാസ യോഗം നടന്നു.പ്രസിഡന്റ് പേരുമല രവിയുടെ അദ്ധ്യക്ഷതയിൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ ജനമൈത്രി കോർഡിനേറ്റർ എ.എസ്.ഐ ഷജിൻ ഉദ്ഘാടനം ചെയ്തു.ശ്രേഷ്ഠ ഹിന്ദി പ്രചാരക് അവാർഡ് നേടിയ ബാലകൃഷ്ണൻ നായരെ ആദരിച്ചു.എം.എ. മനാഫ്,തോക്കാല കുഴി വിജയൻ ആശാരി,എസ്.അൻവർഷ,കെ.പി.രാമചന്ദ്രകുറുപ്പ്,ബി.സുരേന്ദ്രൻ ആചാരി,ചക്ക കാട് മധു,പി.സി ശശിധരൻ നായർ,വി.സരള ഭായ്,കെ.കുഞ്ഞി എന്നിവർ സംസാരിച്ചു.