വർക്കല: സുരക്ഷിതമായി റോഡ് കുറുകെ കടക്കുന്നത് കാൽനടയാത്രക്കാർക്കുള്ള മൗലിക അവകാശം എന്ന ബോധ്യത്തിൽ ഗ്ലോബൽ മലയാളി സംഘടനയായ 'സൗണ്ട് ഓഫ് സിറ്റിസൺസിന്റെ' നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.

സീബ്ര ക്രോസിംഗ് ആൻഡ് ട്രാഫിക് ബോധവത്കരണ പരിപാടി വിശദീകരണം വർക്കല ഡി.വൈ.എസ്.പി പി.നിയാസ് നിർവഹിച്ചു. സ്റ്റുഡന്റ് പൊലീസും പാളയംകുന്ന് സ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു.