നെയ്യാറ്റിൻകര:അമാസ് കേരളയുടെ ആഭിമുഖ്യത്തിൽ ഡയറക്ടർ സി.രാജേന്ദ്രൻ അനുസ്മരണത്തോടെനുബന്ധിച്ച് 5 മുതൽ 10 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും.5ന് രാവിലെ 10 മുതൽ നെയ്യാറ്റിൻകര ഗവൺമെന്റ് ജി.എച്ച്.എസിൽ വിദ്യാ‌ർത്ഥികൾക്കായി ചിത്ര രചന,പ്രസംഗം, ഉപന്യാസ രചന എന്നീ ഇനങ്ങളിൽ മത്സരങ്ങളും സംഘടിപ്പിക്കും.എൽ.പി,യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായാണ് മത്സരം.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 10ന് സ്കൂളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9496889644