ബാലരാമപുരം: എൻ.എസ്.എസ് ഇടപ്പുള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം താലൂക്ക് യൂണിയൻ ചെയർമാൻ ശ്രീനാരായണൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗ പ്രസിഡന്റ് വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റിയംഗം പ്രവീൺകുമാർ,​ വനിത സമാജം പ്രസിഡന്റ് സരള.ആർ.നായർ,​ സെക്രട്ടറി ശ്രീകല.എസ്,​ കരയോഗ വൈസ് പ്രസിഡന്റ് പ്രഭാകരൻനായർ,​ ജോയിന്റ് സെക്രട്ടറി അനിൽകുമാർ.എസ് തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ജി.സി.ശ്രീകുമാർ സ്വാഗതവും രാജീവ് കുമാർ.ആർ.സി നന്ദിയും പറഞ്ഞു.