
വെള്ളനാട്: വെള്ളനാട് ശ്രീ സരസ്വതി വിദ്യാമന്ദിറിലെ പ്രവേശനോത്സവം ടെലിവിഷൻ താരം അനുമോൾ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് എൻ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബി.രാധാകൃഷ്ണൻ, എസ്.ഹരികുമാർ,ശ്രീകാന്ത്,അജിത്, ശബരി,ബാലചന്ദ്രൻ നായർ,ശോഭ എന്നിവർ സംസാരിച്ചു.