ayira-school

പാറശാല: അയിര ഗവ.കെ.വി.എച്ച്.എസ്.എസിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു. പിടി.എ പ്രസിഡന്റ് അയിര സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എൻ.ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ ശാലിനി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.തങ്കരാജൻ, വാർഡ് മെമ്പർ ബിന്ദു റോബിൻസൻ, എസ്.എം.സി ചെയർമാൻ സുനിൽ.കെ, പി.ടി.എ വൈസ് പ്രസിഡന്റ് തുളസി, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ചെങ്കവിള ഹരിഹരൻ, സോജൽ സി.എം, വിനു.സി.ആർ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് അനിത ജി.എൽ നന്ദി പറഞ്ഞു.