p

തിരുവനന്തപുരം: വർഗീയ വിദ്വേഷം വളർത്താനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളെ തടയാൻ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന സംസ്ഥാന പര്യടനത്തിനും മത,​ സാംസ്‌കാരിക നേതാക്കളുമായി നടത്തുന്ന ആശയവിനിമയത്തിനും യു.ഡി.എഫ് കൺവീനർ എം.എം ഹസൻ വിജയാശംസകൾ നേർന്നു.

മതസൗഹാർദത്തിന് അപ്പുറം മാനവ സൗഹൃദം ശക്തമാക്കാൻ മത,​ സാംസ്‌കാരിക നേതാക്കളുമായുള്ള ആശയ സംവാദത്തിലൂടെ ഒരു പുതിയ കൂട്ടായ്‌മ രൂപപ്പെടുത്താൻ തങ്ങളുടെ സന്ദർശനം ഉപകരിക്കട്ടെയെന്ന് ഹസൻ പറഞ്ഞു.