നെയ്യാറ്റിൻകര: ചിത്രകലാ വേദി ഒരുക്കുന്ന 'പച്ചിലച്ചാർത്ത് - 2022' തത്സമയചിത്രരചന ലോകപരിസ്ഥിതി ദിനത്തിൽ നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിലെ ' സുഗത സ്മൃതി ' തണലിടത്തിൽ നടക്കും. സംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ പി.കെ. രാജമോഹൻ അദ്ധ്യക്ഷത വഹിക്കും. പങ്കെടുക്കുന്ന കലാകാരന്മാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി 6, 7, 8 തിയതികളിൽ സുഗത സ്മൃതി തണലിടത്തിലെ 'വാക്കും വരയും പൂക്കുന്നിടത്ത് ' പ്രദർശനം ഉണ്ടായിരിക്കും.