ബാലരാമപുരം: കാവിൻപുറം റസിഡന്റ്സ് അസോസിയേഷന്റെ 20-ാം വാർഷികവും പഠനോപകരണ വിതരണവും ഇന്ന് നടക്കും. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷത വഹിക്കും. വാർഡ് മെമ്പർമാരായ സുനിൽകുമാർ,​ വത്സലകുമാരി,​ ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​ ബ്രദേഴ്സ് ആർട്സ് ആൻസ് സ്പോർട്സ് സെക്രട്ടറി എസ്.എൽ.സന്തോഷ് കുമാർ എന്നിവർ സംസാരിക്കും. വൈസ് പ്രസിഡന്റ് പത്മകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ആർ.സതീഷ് കുമാർ നന്ദിയും പറയും.