
കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിൽ സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ഉല്പാദിപ്പിച്ച 4 ഇനം ഫലവൃക്ഷത്തൈകൾ ഞെക്കാട്, മുള്ളറംകോട് സ്കൂളുകളിൽ വിതരണം ചെയ്തു. ലോക പരിസ്ഥിതി ദിനമായ നാളെ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഇവിടെ നിന്ന് തൈകൾ വിതരണം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.ബീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. ജയപ്രകാശ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ. ലിജ, അജി, ലക്ഷ്മി, ഷഹർബാൻ എന്നിവരും എൻ.ആർ.ഇ.ജി വർക്കേഴ്സും പങ്കെടുത്തു.