
തിരുവനന്തപുരം: നാഷണൽ ലിറ്റററി ആൻഡ് എൻവയൺമെന്റ് ഓർഗനൈസേഷന്റെ 2021ലെ എമിനെന്റ് എൻവയൺമെന്റൽ ആക്ടിവിസ്റ്റ് അവാർഡിന് പരിസ്ഥിതി പ്രവർത്തകൻ ഡോ.കെ.എ.ഹാഷിം അർഹനായി. കേരള യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ, എസ്.സി.ഇ.ആർ.ടി മുൻ ഡയറക്ടർ, എം.ഇ.എസ് കോളേജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ലോക പരിസ്ഥിതിദിനമായ ജൂൺ 5ന് സമർപ്പിക്കും.