കള്ളിക്കാട്: ദേവൻകോട് അദ്ധ്യാത്മ ചിന്താലയാശ്രമത്തിന്റെ 39-ാം വാർഷികോഘോഷം 4,5,6 തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് എ.വിശ്വനാഥൻ നായരും സെക്രട്ടറി ബാലൻ മേനോനും അറിയിച്ചു. ഇന്ന് രാവിലെ 4ന് ഗണപതിഹോമം, 6ന് മൃത്യുഞ്ജയഹോമം, നവഗ്രഹ ഹോമം, 7ന് പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 4ന് തിരുവിളക്ക് പൂജ, 5ന് ദേവീപൂജ, മഹാസുദർശന ഹോമം, 5.30മുതൽ 7.30വരെ നാമജപം, 7.20മുതൽ അഖണ്ഡനാമജപ യജ്ഞത്തിന് തുടക്കും, 8ന് സായാഹ്ന ഭക്ഷണം.
5ന് രാവിലെ 4ന് ഗണപതിഹോമം, 6ന് മൃത്യുഞ്ജയഹോമം, നവഗ്രഹഹോമം, 7ന് പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 8ന് സായാഹ്ന ഭക്ഷണം, 6ന് രാവിലെ 4ന് ഗണപതിഹോമം, 6ന് അഖണ്ഡനാമജപ സമാപനം, 7ന് കലശാഭിഷേകം, 7ന് പ്രഭാത ഭക്ഷണം, 8മുതൽ 9വരെ ഗുരുപൂജ, 10.30വരെ സമൂഹ പ്രാർത്ഥന, 11മുതൽ അന്നദാനം, വൈകിട്ട് 4മുതൽ മങ്കാരമുട്ടം മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര, വൈകിട്ട് 5.30 മുതൽ 7.30 വരെ നാമജപം, 7.30ന് ദീപാരാധന, 7.45ന് സായാഹ്ന ഭക്ഷണം, 8ന് ഭജന.