മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്ത് എക്സൈസ്‌- പൊലീസ്- പൊതുജന സഹായത്തോടെ' ലഹരി മുക്ത കിഴുവിലം' പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ കിഴുവിലം ഗ്രാമ കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായർ സ്വാഗതം പറഞ്ഞു. എക്‌സൈസ് സർക്കിൾ പി.എസ്. ഷിബു, ചിറയിൻകീഴ് പൊലീസ് സബ് ഇൻസ്‌പെക്ടർ ശ്രീജിത്, എക്‌സൈസ് ചിറയിൻകീഴ് റേഞ്ച് ഇൻസ്‌പെക്ടർ, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ, എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷിബു, പഞ്ചായത്ത് മെമ്പർമാരായ കടയറ ജയചന്ദ്രൻ, ജയന്തി കൃഷ്ണ, സൈജ നാസർ, സലീന റഫീഖ്, വത്സല കുമാരി ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജി. വേണുഗോപാലൻ നായർ, ഗ്രാമ പഞ്ചായത്ത് സൂപ്രണ്ട് വിനോദ് എന്നിവർ പങ്കെടുത്തു.