
തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളിലടക്കം സംസ്ഥാനത്തെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണങ്ങളുടെ (വി.എൽ.ടി.ഡി.) കൃത്യത ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. വാഹന ഉടമകൾക്കും വി.എൽ.ടി.ഡി നിർമ്മാണകമ്പനികൾക്കും വിതരണക്കാർക്കും വകുപ്പ് ഇത് സംബന്ധിച്ച് നിർദേശം നൽകി.