
തിരുവനന്തപുരം: മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുറച്ച് കുട്ടികളെ പഴയ കളിപ്പാട്ടത്തിലേക്ക് കൊണ്ടുവരാനായി ആറ്റിങ്ങൽ സേവന വികാസ് കേന്ദ്രയും പൂവാർ റോട്ടറി ക്ലബും ചേർന്ന് 'എന്റെ കളിപ്പാട്ടം' പദ്ധതി നടപ്പാക്കുന്നു. സ്‌പോൺസർഷിപ്പിലൂടെയും വീടുകളിൽ നിന്നും കളിപ്പാട്ടങ്ങൾ കണ്ടെത്തി കുട്ടികളിലെത്തിക്കുകയാണ് പദ്ധതി ലക്ഷ്യം. പൂവാർ റോട്ടറി ക്ലബ് പ്രസിഡന്റ് രാജൻ വി.പൊഴിയൂർ, സേവന വികാസ് കേന്ദ്ര പ്രസിഡന്റ് ബി.എസ്.ശ്യാംകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.