ആറ്റിങ്ങൽ: ദേശീയപാതയിൽ ആലംകോട് പുളിമൂട് ജംഗ്ഷന് സമീപം അഭിഭാഷകൻ ഓടിച്ചിരുന്ന കാർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 4.20 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വഞ്ചിയൂർ സ്വദേശി വിജിയെ (24)​ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ തോട്ടവാരം പേരുവിള ബിൻസി ഭവനിൽ അഡ്വ. പ്രശാന്തിനെ (42)​ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.