
മുടപുരം :സി.കെ.ചന്ദ്രപ്പൻ സ്മാരകമന്ദിര നിർമ്മാണത്തിനായി നാട്ടുകാരിൽ നിന്ന് പാർട്ടി സമാഹരിച്ച ഫണ്ട് സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് ഏറ്റുവാങ്ങി.ഫണ്ട് ഏറ്റുവാങ്ങൽ ചടങ്ങ് മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്തു.പാർട്ടി മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസിൽ നിന്ന് പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ ഫണ്ട് ഏറ്റുവാങ്ങി.മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അൻവർഷ സ്വാഗതം പറഞ്ഞു.പാർട്ടി മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കവിത സന്തോഷ്,എം.അനിൽ,ടി.സുനിൽ തുടങ്ങിയവർ പങ്കെടുത്തു.