
വർക്കല:പാപനാശം ബീച്ചും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കി.പുനീത് സാഗർ അഭിയാൻ പ്രോജക്ടിന്റെ ഭാഗമായി വൺ കേരള എൻ.സി.സി ബറ്റാലിയൻ വർക്കലയുടെ നേതൃത്വത്തിലാണ് ബീച്ചും പരിസരവും ശുചീകരിച്ചത്.കേണൽ മനോജ് കുമാർ,ലെഫ്റ്റനന്റ് സുനിൽരാജ്,ഭവാനി സിംഗ് ഉദയ, രതീഷ് കുമാർ, പ്രവീൺ, ജനീഷ്,ആഷ് ബഹദൂർ,ശ്രീപാൽ,നിഷാദ് എന്നിവർ നേതൃത്വം നൽകിയത്.ആറ്റിങ്ങൽ ഗവ. കോളേജിലെ എൻ.സി.സി കേഡറ്റുകളാണ് പ്രോഗ്രാമിൽ പങ്കെടുത്തത്. കേഡറ്റുകൾ ശേഖരിച്ച പ്ലാസ്റ്റിക്കുകൾ വർക്കല നഗരസഭക്ക് കൈമാറി.