
വെള്ളറട: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം പ്ളാമ്പഴിഞ്ഞി എസ്.എൻ.ഡി.പി എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി വിജയൻ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയും സ്കൂൾ മാനേജ്മെന്റ് പ്രത്നിധിയുമായ ആവണി ശ്രീകണ്ഠൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനർവ സുകുമാരൻ, എസ്. ഉഷകുമാരി, ജി. ശ്രീകുമാരൻ, ജി.എസ്. ജയലക്ഷമി, ബിന്ദു. ആർ, പി.ടി.എ പ്രസിഡന്റ് ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ബിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിബിൻ.വി.നാഥ് നന്ദിയും പറഞ്ഞു. കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.