
മുരുക്കുംപുഴ: തൃക്കാക്കരയിലെ യു.ഡി.എഫ് വിജയം ആഘോഷിച്ചുകൊണ്ടും കെ റെയിൽ പദ്ധതിയ്ക്ക് വേണ്ടി നിലകൊള്ളുന്ന എൽ.ഡി.എഫിനെ പരാജയപ്പെടുത്തിയ തൃക്കാക്കര ജനതയെ അഭിനന്ദിച്ചുകൊണ്ടും മുരുക്കുംപുഴ സമരസമിതിയുടെ ആഭിമുഖ്യത്തിൽ വിജയാഘോഷം നടത്തി.
ജില്ലാ കൺവീനർ എ. ഷൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മുരുക്കുംപുഴ സമരസമിതി പ്രസിഡന്റ് എ.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഷുജാഹുദീൻ, മുംതാസ് ബീഗം, അജിത, ഉണ്ണികൃഷ്ണൻ, അമ്മൂസ് സുരേഷ്, മുഹമ്മദ് ഈസ, വാർഡ് മെമ്പർ കെ.പി. ലൈല, സമര സമിതി വനിതാ നേതാവ് നസീറ സുലൈമാൻ ഷാജിഖാൻ. എം.എ എന്നിവർ സംസാരിച്ചു.