വിഴിഞ്ഞം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെള്ളായണി കാർഷിക കോളേജിലെ സോയിൽ സയൻസ് ആൻഡ് അഗ്രികൾച്ചറൽ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ 5ന് 'മണ്ണിന്റെ ആരോഗ്യപരിപാലനവും പരിസ്ഥിതി സന്തുലിതാവസ്ഥയും' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗവും ദക്ഷിണ മേഖല പ്രാദേശിക കാർഷിക വികസന കേന്ദ്രം മേധാവിയുമായ ഡോ. റോയ് സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ.എ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
പ്രിൻസിപ്പൽ സയന്റിസ്റ്റ് പിജി സ്കൂൾ ഐ.എ.ആർ.എ, ന്യൂഡൽഹി അസോസിയേറ്റ് ഡീനുമായ ഡോ. എ.പി. മഞ്ജയ്യ, കേരള വനഗവേഷണ കേന്ദ്രം തൃശ്ശൂർ റിട്ട. സീനിയർ സയന്റിസ്റ്റ് ഡോ. എം.പി. സുജാത എന്നിവർ ക്ലാസെടുക്കും. കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ മെമ്പറും, എ.ഐ.എൻ.പി ഓൺ പെസ്റ്റിസൈഡ് റെസിഡ്യൂ മേധാവിയുമായ ഡോ. തോമസ് ജോർജ് സംസാരിക്കും.