
തിരുവനന്തപുരം: ലിപി പരിഷ്‌കരണത്തിന്റെ ഭാഗമായി ശബ്ദതാരാവലി നവീകരിക്കുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രസ്താവന അനാവശ്യമാണെന്ന് ഭാഷാഇൻസ്റ്റിറ്റ്യൂട്ട് മുൻ അസി. ഡയറക്ടർ ഡോ. വിളക്കുടി രാജേന്ദ്രൻ, ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുദർശൻ കാർത്തികപ്പറമ്പിൽ എന്നിവർ പറഞ്ഞു. പദപരമായ സംശയങ്ങൾക്ക് മലയാളിയുടെ അവസാന വാക്ക് ശബ്ദതാരാവലിയാണ്. ശബ്‌ദതാരാവലിയെ വികൃതമാക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്നും ഇരുവരും അറിയിച്ചു.