വർക്കല: ജനമൈത്രി പൊലീസ് സുരക്ഷാ പ്രോജക്ട് പ്രകാരം നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ചെറുന്നിയൂർ അഞ്ചാം വാർഡിൽ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ ലതാ ബാബു അദ്ധ്യക്ഷത വഹിച്ചു. വർക്കല ജനമൈത്രി പൊലീസ് ഓഫീസർ ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫീസർ ഷിജു എന്നിവർ ക്ലാസ് നയിച്ചു. കോ ഓർഡിനേറ്റർ ശ്രീനാഥക്കുറുപ്പ്

ആശാ പ്രവർത്തകയും നിർഭയ വോളന്റിയറുമായ അജിത. എസ് എന്നിവർ സംസാരിച്ചു.