
തിരുവനന്തപുരം: കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറായിരുന്ന എൻ.രാമചന്ദ്രന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്‌മരണം സംഘടിപ്പിക്കുന്നു. എൻ.രാമചന്ദ്രൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4.30ന് പ്രസ്ക്ളബ്ബ് ടി.എൻ.ജി ഹാളിൽ നടക്കുന്ന ചടങ്ങ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പ്രഭാവർമ്മ അദ്ധ്യക്ഷനാകും. മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ പി.പി.ജെയിംസ്, ജി.യദുകുലകുമാർ, സാമൂഹ്യപ്രവർത്തക കെ.കൃഷ്‌ണകുമാരി, ജി.രാജ്മോഹൻ, പ്രസീദ മുരളീധരൻ, ആസിഷ് പി.തോമസ്, ബാബു ദിവാകരൻ തുടങ്ങിയവർ പങ്കെടുക്കും. പ്രസ് ക്ളബ്ബിൽ നിന്ന് 2019-20, 2020-21 വർഷങ്ങളിൽ ജേർണലിസത്തിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും നൽകും.