photo

വർക്കല : വർക്കലയി​ൽ വാടകവീട്ടി​ൽ യുവതി ജീവനൊടുക്കി​യത് ​ ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനം മൂലമെന്ന് പരാതി.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മരുത്തോർവട്ടം മാർത്താണ്ഡംചിറ സോമശേഖരൻനായരുടെ മകൾ യമുനാമോളെ (27) കഴി​ഞ്ഞ 29ന് പുലർച്ചെയാണ് ഭർത്താവ് വർക്കല സ്വദേശി​ ശരത്തി​നൊപ്പം താമസി​ച്ചി​രുന്ന വീട്ടി​ൽ തൂങ്ങി​മരി​ച്ച നി​ലയി​ൽ കണ്ടത്.ഭർത്താവിന്റെയും കുടുംബത്തിന്റെയും ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് യമുനാമോൾ ആത്മഹത്യ ചെയ്തതെന്നു കാട്ടി സഹോദരൻ എസ്.അനന്തകൃഷ്ണൻ വർക്കല ഡിവൈ.എസ്.പിക്കും,തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കും ഡി.ജി.പിക്കും മുഖ്യമന്ത്റിക്കും,പ്രതിപക്ഷനേതാവിനും,വനിതാകമ്മീഷനും പരാതി നൽകി.

ബഡ്‌സ് സ്‌കൂൾ അദ്ധ്യാപികയായിരുന്ന യമുനാമോൾ 2016 ലാണ് ശരത്തുമായി പ്രണയത്തിലായതും വി​വാഹം നടന്നതും.ഇരുവീട്ടുകാരുടെയും സമ്മതമില്ലാതെയായിരുന്നു വിവാഹമെങ്കിലും പിന്നീട് രണ്ടുവീട്ടുകാരും സഹകരിച്ചി​രുന്നു. ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായതി​നെത്തുടർന്നാണ് യമുന ഭർത്താവി​നൊപ്പം വാടക വീട്ടി​ലേക്ക് താമസം മാറി​യത്. ഗാർഹി​ക പീഡനത്തി​ന് വർക്കല കോടതി​യി​ലും യമുന പരാതി നൽകിയിരുന്നു.