
പാറശാല:തൃക്കാക്കരയിൽ ഉമാ തോമസിന് ലഭിച്ച മഹാവിജയത്തിൽ കോൺഗ്രസ് പ്രവർത്തകർ പാറശാലയിലുടനീളം ആഹ്ലാദ പ്രകടനവും തുടർന്ന് പായസ വിതരണം നടത്തി.പാറശാല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.മുൻ എം.എൽ.എ എ.ടി.ജോർജ്,കെ.പി.സി.സി മുൻ സെക്രട്ടറി ആർ.വത്സലൻ,ഡി.സി.സി സെക്രട്ടറിമാരായ പാറശാല സുധാകരൻ,വി.അരുൺ, പാറശാല മണ്ഡലം പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ, ഡി.സി.സി അംഗങ്ങളായ അഡ്വ.ജോൺ,എ.സി.രാജ്,ടി.കെ.വിശ്വംഭരൻ, പഞ്ചായത്ത് അംഗങ്ങളായ വിനയനാഥ്, എം.സെയ്ദലി, സുധാമണി,കോൺഗ്രസ് നേതാക്കളായ എസ്.രാജൻ,വേലപ്പൻനായർ, വിൻസർ, സുജിത്,മണികണ്ഠൻ,രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.