
കല്ലമ്പലം: കല്ലമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കടയ്ക്കാവൂർ സ്വദേശി ജിനിക്കാണ് (22) പരിക്കേറ്റത്. കൈയ്ക്ക് സാരമായി പരിക്കേറ്റ ജിനിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4ഓടെ കല്ലമ്പലം ജംഗ്ഷനിലായിരുന്നു അപകടം. ജംഗ്ഷനിൽ ഡിവൈഡർ അവസാനിക്കുന്ന ഭാഗത്ത് കാർ തിരിക്കവേ ബൈക്കുമായി ഇടിക്കുകയായിരുന്നു. കൊല്ലം ഭാഗത്ത് നിന്ന് വരികയായിരുന്നു ഇരുവാഹനങ്ങളും.