photo

പാലോട്:പെരിങ്ങമ്മലയിൽ അന്ധയായ മാതാവിനൊപ്പം താമസിക്കുന്ന മാനസിക വൈകല്യമുള്ള ആളിനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ തെന്നൂർ ദൈവപ്പുര വേലാംകോട് കിഴക്കുംകര വീട്ടിൽ രാജേന്ദ്ര (52)നെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പീഡനം നടക്കുന്നത് അയൽക്കാരായ സ്ത്രീകൾ കാണാൻ ഇടയായതിനാൽ പരാതി ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. പാലോട് സ്റ്റേഷൻ ഓഫീസർ ഷാജിമോന്റെ നിർദ്ദേശാനുസരണം എസ്.ഐ നിസാറുദ്ദീന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ ഷബീർ ലാമ്പ, ഗ്രേഡ് എ. എസ്.ഐ അനിൽ, സി.പി.ഒ രഞ്ജുരാജ് എന്നിവരാണ് കേസന്വേഷിച്ചത്.