പോത്തൻകോട്: വേങ്ങോട് ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ നിന്ന് ജീവനക്കാരനെ പറ്റിച്ച് പണം തട്ടിയെടുത്തതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 2 ഓടെയായിരുന്നു സംഭവം. മൊബൈൽ അസസറീസ് സെയിൽസ്‌മാൻ എന്ന വ്യാജേന കടയുടമ ഇല്ലാത്ത തക്കം നോക്കി മൊബൈൽ ഷോപ്പിലെത്തിയ യുവാവാണ് ജീവനക്കാരനിൽ നിന്ന് പണം തട്ടിയത്.
ഷോപ്പ് ഉടമയെ തിരക്കുകയും ജീവനക്കാരനിൽ നിന്ന് ഉടമയുടെ നമ്പർ വാങ്ങി താൻ സെയിൽസ്‌മാനാണെന്നും ഓർഡർ എടുക്കാൻ വന്നതാണെന്നും പറഞ്ഞു. അല്പനേരം സംസാരിച്ചിരുന്ന ശേഷം രണ്ടായിരം രൂപ കടയിൽ നിന്ന് വാങ്ങിക്കൊള്ളാൻ ഉടമ പറഞ്ഞതായി ജീവനക്കാരനെ വിശ്വസിപ്പിച്ച് പണം കൈക്കലാക്കി കടയിൽ നിന്ന് മുങ്ങുകയായിരുന്നു. യുവാവ് പോയ ശേഷം ജീവനക്കാരൻ കടയുടമയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. സംഭവത്തെ തുടർന്ന് ഉടമ അനിരുദ്ധൻ പൊലീസിൽ പരാതി നൽകി.