magaseen

മുടപുരം: മുടപുരം ഗവ.യു.പി.സ്‌കൂൾ കഴിഞ്ഞ അദ്ധ്യയന വർഷം തയ്യാറാക്കിയ നിറവ് -2022 എന്ന സ്കൂൾ മാഗസിൻ വി. ശശി എം.എൽ.എ പ്രകാശനം ചെയ്തു. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി അദ്ധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് കെ.എസ്. വിജയകുമാരി സ്വാഗതവും എസ്.എം.സി ചെയർമാൻ ഡി. ബാബുരാജ് ആമുഖ പ്രസംഗവും നടത്തി . ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്. വിനിത, ജി. ഗോപകുമാർ, എസ്. സുലഭ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. പവനചന്ദ്രൻ, എസ്.വി. അനിലാൽ, ആർ. രജിത, സ്കൂൾ മാഗസിൻ എഡിറ്റർ ബി.എസ്. സജിതൻ, എസ്.ആർ.ജി കൺവീനർ ഹിമ ആർ.നായർ എന്നിവർ സംസാരിച്ചു.