തിരുവനന്തപുരം: കേരള ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ മസ്ദൂർ ഫെഡറേഷന്റെ (ബി.എം.എസ്) മൂന്നാമത് സംസ്ഥാന സമ്മേളനം 10,11 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ടാക്‌സി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് ആർ. തമ്പി, ബി.എം.എസ് ജില്ലാ ഭാരവാഹികളായ എം. സനൽകുമാർ, എം.എൻ വിജേഷ് കുമാർ, കെ. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി ജില്ലാ സെക്രട്ടറി കെ. ജയകുമാർ (ചെയർമാൻ), ജില്ലാ ടെമ്പോ ടാക്‌സി മസ്ദൂർ സംഘം ജില്ലാ ജനറൽ സെക്രട്ടറി ബി. സതികുമാർ (ജനറൽ കൺവീനർ), ടി. ജയകുമാർ, തുളസീധരൻ, എം. അനിൽകുമാർ, രാജശേഖരൻ, എസ്.വി. ജയൻ (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.