തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഫിസിക്കൽ സയൻസ് ടീച്ചറുടെയും കാർപ്പെൻഡറി, ടൂ ആൻഡ് ത്രീ വീലർ മെയിന്റനൻസ്, ഇലക്ട്രിക്കൽ, ഫിറ്റിംഗ് തസ്‌തികകളിൽ ട്രേഡ്‌സ്‌മാന്മാരുടെയും ഓരോ താത്കാലിക ഒഴിവുണ്ട്. ഹൈസ്‌കൂൾ തലത്തിൽ ഫിസിക്കൽ സയൻസ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന അപേക്ഷകർക്ക് 9ന് രാവിലെ 10ന് അഭിമുഖത്തിനെത്തണം. ട്രേഡ്‌സ്‌മാൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ഐ.റ്റി.ഐ / വി.എച്ച്.എൽ.ഇ / കെ.ജി.സി.ഇ / ഡിപ്ലോമ യോഗ്യതയുമുണ്ടായിരിക്കണം. 8ന് രാവിലെ 10 നാണ് ടൂ ആൻഡ് ത്രീ വീലർ മെയിന്റനൻസ് ട്രേഡ്‌സ്‌മാൻ ഇന്റർവ്യൂ. ഇലക്ട്രിക്കൽ ട്രേഡ്‌സ്മാൻ ഇന്റർവ്യൂ അന്ന് രാവിലെ 11.30നും കാർപ്പെൻഡറി ട്രേഡ്‌സ്‌മാൻ ഉച്ചക്ക് 1.30 നും ഫിറ്റിംഗ് ട്രേഡ്‌സ്മാൻ 2.30നും നടക്കും. ഉദ്യോഗാർത്ഥികൾ രേഖകളുമായി ഹാജരാകണം. ഫോൺ: 0472 2812686.