ashok-kumar

തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ ഭാരവാഹികളായി പി.ഹണി (പ്രസിഡന്റ്)​,​ കെ.എൻ.അശോക്‌കുമാർ (ജനറൽ സെക്രട്ടറി)​,​ കല്ലുവിള അജിത് (ട്രഷറർ)​,​ എസ്.ഷീലാകുമാരി,​ ഇ.നാസർ,​ സിന്ധുഗോപൻ (വൈസ് പ്രസിഡന്റുമാർ)​,​ പുത്തനമ്പലം ശ്രീകുമാർ,​ എസ്.എസ്.ദീപു,​ നാഞ്ചല്ലൂർ ശശികുമാർ,​ ആർ.നിഷാ ജാസ്മിൻ (സെക്രട്ടറിമാർ)​ എന്നിവരെ വാർഷിക സമ്മേളനം തിരഞ്ഞെടുത്തു.

പൊതുസമ്മേളനം ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 3ന് കുടുംബ സംഗമം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.