
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ 17കാരന് അവസരം ഉണ്ടാക്കിക്കൊടുത്ത പ്രതി പൊലീസിന്റെ പിടിയിലായി. പുല്ലമ്പാറ മൊട്ടവിള വീട്ടിൽ നിന്ന് പനവൂർ ചുള്ളിമാനൂർ തെറ്റിമൂട് വേലനോണം തരിക വീട്ടിൽ സന്തോഷിനെയാണ് (36) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രതിയായ 17കാരനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടാം പ്രതിയുടെ കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിൽ എത്തിച്ചാണ് ആൺകുട്ടിക്ക് അവസരം ഉണ്ടാക്കിക്കൊടുത്തത്. നെടുമങ്ങാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.