പാലോട്: സി.പി.എം നന്ദിയോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നവകേരള വികസന സദസ് ജില്ലാ കമ്മിറ്റി അംഗം വി.കെ. മധു ഉദ്ഘാടനം ചെയ്‌തു. പി.എസ്. പ്രഭു അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി.എസ്. ഷാബി, പേരയം ശശി, എസ്.ബി. അരുൺ, കെ.പി. ചന്ദ്രൻ, ശിവൻകുട്ടി നായർ, ബി. വിദ്യാധരൻ കാണി, ചന്ദ്രികാ രഘു തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എസ്.എസ്. സജീഷ് സ്വാഗതം പറഞ്ഞു.

സി.പി.എം പെരിങ്ങമ്മല ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നവകേരള വികസന സദസ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. രതീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. എം.എസ്. സിയാദ് അദ്ധ്യക്ഷനായി. പി.എസ്. മധു, എ.എം. അൻസാരി, ഷെനിൽ റഹീം, ഗോപീകൃഷണ, പുഷ്‌കരാനന്ദൻ നായർ, ഇബ്രാഹിംകുഞ്ഞ്, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ജോർജ് ജോസഫ് സ്വാഗതവും ജോൺകുട്ടി നന്ദിയും പറഞ്ഞു.

സി.പി.എം കുറുപുഴ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നവകേരള സദസ് ജില്ലാ കമ്മിറ്റി അംഗം വി.കെ. മധു ഉദ്ഘാടനം ചെയ്‌തു. ടി.എൽ. ബൈജു അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ പേരയം ശശി, കെ.പി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം.എം. റഫീഖ് സ്വാഗതവും രഞ്ജു എം. കുമാർ നന്ദിയും പറഞ്ഞു.