തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ ടീച്ചർ ഫിസിക്കൽ സയൻസ്, ട്രേഡ്സ്മാൻ (കാർപ്പെൻഡറി), ട്രേഡ്സ്മാൻ (ടൂ ആൻഡ് ത്രീ വീലർ മെയിന്റെനൻസ്), ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ), ട്രേഡ്സ്മാൻ (ഫിറ്റിംഗ്) തസ്തികകളിൽ ഓരോ താത്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ട്രേഡ്സ്മാൻ – യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐ.ടി.ഐ / വി.എച്ച്.സി.ഇ / കെ.ജി.സി.ഇ / ഡിപ്ലോമ. യോഗ്യരായ അപേക്ഷകർക്ക് ചുവടെ ചേർക്കുന്ന സമയക്രമത്തിൽ സ്‌കൂളിൽ നടക്കുന്ന അഭിമുഖപരീക്ഷയിൽ പങ്കെടുക്കണം. ട്രേഡ്സ്മാൻ (ടൂ ആൻഡ് ത്രീ വീലർ മെയിന്റെനൻസ്) 8ന് രാവിലെ 10ന്, ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ)ർ രാവിലെ 11.30ന്. ട്രേഡ്സ്മാൻ (കാർപ്പെൻഡറി) ഉച്ചയ്ക്ക് 1.30ന്. ട്രേഡ്സ്മാൻ (ഫിറ്റിംഗ്) ഉച്ചയ്ക്ക് 2.30ന്. ഹൈസ്‌കൂൾ ടീച്ചർ ഫിസിക്കൽ സയൻസ് താത്കാലിക ഒഴിവിലേയ്ക്ക് യോഗ്യതുള്ള അപേക്ഷകർക്ക് 9ന് രാവിലെ 10ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാം. യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. ഫോ: 0472 2812686