
കിളിമാനൂർ: വിശ്വകർമ്മ സർവീസ് സൊസൈറ്റി കൊടുവഴന്നൂർ ശാഖാ വാർഷികവും കുടുംബസംഗമവും പൊതുസമ്മേളനവും വലിയവിള ക്ഷേത്ര ഓഡിറ്റോറിയത്തിൽ ശാഖാ പ്രസിഡന്റ് വി. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി ഉദ്ഘാടനം ചെയ്‌തു. കലാപ്രതിഭകളെയും പൊതുപ്രവർത്തകരെയും ചടങ്ങിൽവച്ച് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി. സന്തോഷ് ആദരിച്ചു. താലൂക്ക് യൂണിയൻ ട്രഷറർ സതീഷ് കൃഷ്ണൻ അനുഗ്രഹ പ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ ഭാരവാഹികളായ വി. രാജൻ, എസ്. ബാലകൃഷ്ണൻ ആചാരി, കെ.പി. അനിൽകുമാർ, കൊടുവഴന്നൂർ സി. ബാബു, ആർ. സുരേഷ് ആരാമം, രാജൻ ആചാരി, ഓമന ടീച്ചർ, എസ്.ഉണ്ണി, എസ്.സുഭാഷ് രംഗഭേരി എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി. വിശ്വകർമ്മൻ സ്വാഗതവും എംഎസ്. സനിൽകുമാർ നന്ദിയും പറഞ്ഞു.